ലോക ക്യാൻസർ ദിനത്തിൽ ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മി. വഴുതക്കാട് വിമൻസ് കോളേജിൽ വച്ച് നടത്തിയ ക്യാൻസർ ബോധവത്കരണ പരിപാടിയിലാണ് തന്റെ നീണ്ട മുടി ക്യാൻസർ രോഗികൾക്കയി ഭാഗ്യ ലക്ഷ്മി മുറിച്ചുനൽകിയത്..
കുറെ കാലമായുള്ള തന്റെ ആഗ്രമായിരുന്നു ഇതെന്നും പക്ഷെ പറയുമ്പോൾ എല്ലാവരും നീണ്ട മുടിയാണ് ഭംഗി അത് മുറിക്കരുതെന്ന് പറയുമായിരുന്നുവെന്നും എന്നാൽ ഇന്ന് താൻ മുടി മുറിച്ച് നൽകിയെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. മുടി മുറിയ്ക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും താരം തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നതും..