കാപ്പികുടി ശീലമാക്കിയവരാണോ നിങ്ങൾ? എങ്കിൽ ഇനി സന്തോഷത്തോടെ കുടിച്ചോളൂ…

February 18, 2019

സ്ഥിരമായി കാപ്പി കുടിയ്ക്കുന്നവരോ നിങ്ങൾ? എങ്കിൽ പേടിക്കേണ്ട ഇത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ ഉത്തമമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്ഥിരമായി കാപ്പി കുടിക്കുന്ന ശീലം ആരോഗ്യത്തിന് മോശമാണെന്ന തലത്തിൽ നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് നല്ലതാണെന്നാണ് പുതിയ പഠനം മുന്നോട്ട് വയ്ക്കുന്നത്.

ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി വരെ കുടിയ്ക്കാം. ഇത് പ്രമേഹസാധ്യത ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന കഫേനുക്കൾ ആരോഗ്യത്തിന് മോശമാണെന്നതിനാലാണ് കാപ്പി കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന രീതിയിൽ മുമ്പ് പഠനങ്ങൾ നടന്നിരുന്നു. എന്നാൽ കാപ്പികുരുവിൽ അടങ്ങിയിരിക്കുന്ന ആസിഡുകളും മറ്റ് ഘടകങ്ങളും പ്രമേഹമുണ്ടാകുന്നതിൽ നിന്നും ശരീരത്തെ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

അതുപോലെ തന്നെ ഇടയ്ക്കിടെ കാപ്പി കുടിയ്ക്കുന്നത് ശരീരത്തിന് ഉന്മേഷം  നൽകുന്നതിന് പുറമെ അൾഷിമേഴ്‌സ് രോഗം ഉണ്ടാകാതെ സംരക്ഷിക്കുന്നതിനും കാരണമാകുമെന്നും പഠനങ്ങൾ മുന്നോട്ട് വയ്ക്കുന്നു.