‘പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ’; ആരാധകരെ ഞെട്ടിച്ച് ഗോവിന്ദ് വസന്ത

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിലൂടെ മലയാളത്തിന്റെ പ്രിയങ്കരമായി മാറിയ ഗോവിന്ദ് വസന്തയുടെ ’96’ എന്ന ചിത്രത്തിലെ ഗാനം മലയാളത്തിലും തമിഴകത്തിലും മാത്രമല്ല ഇന്ത്യ മുഴുവനും താരത്തിന് ആരാധകരെ നേടിക്കൊടുത്തു.

എന്നാൽ താരത്തിന്റെ പുതിയ മേക്ക് ഓവറാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. നല്ല വണ്ണമുള്ള ശരീര പ്രകൃതിയും, കട്ടത്താടിയും കയ്യിൽ ഒരു ഗിറ്റാറുള്ള ഗോവിന്ദ് വസന്തയാണ് ആരാധകരുടെ മനസിലേക്ക് ആദ്യമെത്തുക. എന്നാൽ വണ്ണം കുറച്ച്‌ നല്ല മെലിഞ്ഞ ശരീരവുമായി എത്തിയ താരത്തിന്റ ഈ പുതിയ മേക്ക് ഓവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

‘എങ്ങനെ ഇങ്ങനെയായി’ എന്ന ചോദ്യവുമായി നിരവധിആളുകളാണ് എത്തുന്നത്. പുതിയ രൂപം മനോഹരമായി എന്ന് പറയുന്നവരും എന്നാൽ പഴയ രൂപമാണ് ഭംഗി എന്ന് അവകാശപെടുന്നവരുമായി   നിരവധി ആളുകളാണ് ഗോവിന്ദിന്റെ ഈ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.