അവസാന എവേ മത്സരം; ഗോവയെ നേരിടാനൊരുങ്ങി മഞ്ഞപ്പട

ഐ എസ്‌ എല്ലിലെ അവസാന പോരാട്ടത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന എവേ മത്സരമാണ്. ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത് ഗോവയെയാണ്. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

നേരത്തെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗോവ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു. അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. 16 കളിയിൽ രണ്ടെണ്ണം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് 14 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. പ്ലേഓഫ് ഉറപ്പിക്കാൻ ഇറങ്ങുന്ന ഗോവ 15 കളിയിൽ 28 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണിപ്പോൾ.

ഇത്തവണയെങ്കിലും മഞ്ഞപ്പട മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ.