‘തനിക്ക് സിംഹാസനം വേണ്ട, ബെഞ്ച് മതി’; വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ

നാല് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്മൂട്ടി. ലഭിക്കുന്ന കഥാപാത്രങ്ങളെ പൂർണതയിൽ എത്തിക്കാൻ ഈ താരത്തിനുള്ള മികവ് മലയാള സിനിമയിലെ മറ്റൊരു നടനും ഇല്ലായെന്നതിൽ സംശയമില്ല. സത്യന്റെ സിംഹാസനം അലങ്കരിക്കാൻ വന്ന നടനെന്ന് പലരും മമ്മൂട്ടിയെ വിശേഷിപ്പിച്ചിരുന്നു.

എന്നാൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ പരിപാടിയിൽ ആ ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ ഒരിക്കലും സിംഹാസനം ആഗ്രഹിച്ചിട്ടില്ല, തനിക്ക് ഒരു ബെഞ്ച് മതി.. സിംഹാസനമൊക്കെ വലിയ കാര്യങ്ങൾ ചെയ്യുന്നവർക്കാണ് നൽകേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.