ഒളിംപിക്‌സ് സ്വപ്‌നംകാണുന്ന ദ്യുതിക്ക് പണം വില്ലനായപ്പോള്‍ സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്; വീഡിയോ

ദ്യുതി എന്ന പെണ്‍കുട്ടിയുടെ സ്വപ്‌നം ഒളിംപിക്‌സ് ആണ്. ആ ലക്ഷ്യത്തിലെത്താന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് ദ്യുതിക്ക്. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ് ഒളിംപിക്‌സ് എന്ന ലക്ഷ്യത്തിലേക്കുള്ള ദ്യുതിയുടെ യാത്രയിലെ പ്രധാന വില്ലന്‍. എന്നാല്‍ ദ്യുതിയുടെ വലിയ സ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിക്കാന്‍ സഹായഹസ്തവുമായെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

ഇതിനോടകംതന്നെ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ദ്യുതി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്ട എന്ന സ്ഥലത്തെ ഒറ്റമുറി വീടിന്റെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് ദ്യുതി ഓരോ നേട്ടങ്ങളും സ്വന്തമാക്കിയിരിക്കുന്നത്. രാജ്യാന്തരതലത്തില്‍ തന്നെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് ദ്യുതി. ട്രായ്ത്തലോണില്‍ ഒളിംപിക്‌സില്‍ പങ്കെടുത്ത് വിജയം നേടണമെന്നതാണ് ദ്യുതിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം.

ദ്യുതിയുടെ പരിമിതമായ സാഹചര്യങ്ങളെക്കുറിച്ചും ദ്യുതി നേടിയ നേട്ടങ്ങളെക്കുറിച്ചുമെല്ലാം ചെറിയൊരു വീഡിയോയില്‍ ഉള്‍പ്പെടുത്തിയ സന്തോഷ് പണ്ഡിറ്റ് മറ്റുള്ളവരില്‍ നിന്നും ദ്യുതിക്കായ് സഹായങ്ങളും ആവശ്യപ്പെടുന്നുണ്ട്.

സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

Dear facebook family,
ഇന്നലെ എന്ടെ ഫേസ് ബുക്കില് Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള് നല്കിയിരുന്നു…
കോഴിക്കോട് നിന്നും കാര്യങ്ങള് നേരില് മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി…cycling, swimming , running (triathlon) അടക്കം വിവിധ sports items ല് state, national level നിരവധി പുരസ്കാരങ്ങള് നേടിയിട്ടുണ്ട്… ഇപ്പോള് Olympics പന്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്….

ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലക൯, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..

കാര്യങ്ങള് നേരില് അവരുടെ വീട്ടില് പോയി മനസ്സിലാക്കിയ ഞാ൯ ആ കുട്ടിക്ക് ഒരു കുഞ്ഞു സഹായങ്ങള് ചെയ്തു…
ഭാവിയിലും ചില സഹായങ്ങള് ചെയ്യുവാ൯ ശ്രമിക്കും…

(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാൻ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാൽ മനസ്സിലാവും,,,,,
നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ)