അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് പാണ്ടയുടെ കൂട്ടിൽ വീണ പെൺകുട്ടിയെ അതിസാഹസീകമായി രക്ഷിച്ച മൃഗശാല ജീവനക്കാരുടെ വീഡിയോ. മൃഗശാലയിൽ സന്ദർശനത്തിനെത്തിയ പെൺകുട്ടി അറിയാതെ കാൽവഴുതി പാണ്ടയുടെ മുന്നിലേക്ക് വീഴുകയായിരുന്നു.
ഇതോടെ അവിടെകൂടിയിരുന്ന ആളുകൾ അലമുറയിട്ട് കരയാൻ തുടങ്ങി. ഉടൻ അവിടെത്തിയ സുരക്ഷാ ജീവനക്കാർ കുട്ടിയ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ആദ്യ ശ്രമം പരാജയപ്പെട്ടു. കുട്ടിയ്ക്ക് പിടിച്ചു കയറാൻ വടി ഇട്ടു കൊടുത്തെങ്കിലും അതിൽ പിടിച്ച് കയറാൻ കുട്ടിക്കായില്ല.
ഈ സമയം കുട്ടിയെക്കണ്ട് അവിടെയുണ്ടായിരുന്ന രണ്ട് പാണ്ടകൾ കുട്ടിയുടെ അടുത്തേക്ക് നടന്നു തുടങ്ങി. ശ്വാസമടക്കിപിടിച്ച നിമിഷങ്ങളിലും മനോധൈര്യം കൈവിടാതെ സുരക്ഷാ ജീവനക്കാരൻ കുട്ടിയെ കൈ എത്തിപിടിച്ച് വലിച്ചുകയറ്റുകയായിരുന്നു.
ഇതോടെ കുട്ടിയെ അതിസാഹസികമായി രക്ഷിച്ച സെക്ര്യൂരിറ്റി ഗാർഡ്സിന്റെ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. നിരവധി ആളുകളാണ് ഗാർഡ്സിന് അഭിനന്ദനവുമായി രംഗത്തെത്തുന്നത്.