അഴകിന്റെ ദേവരാഗം ശ്രീദേവി ഓർമ്മയായിട്ട് ഇന്നേക്ക് ഒരുവർഷം; ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് ജാൻവി…

ഇന്ത്യൻ സിനിമ കണ്ട താരറാണി ശ്രീദേവി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. ഇന്ത്യൻ സിനിമ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത അത്ഭുത പ്രതിഭയുടെ വിയോഗം ഇന്ത്യ കേട്ടത് ഏറെ ഞെട്ടലോടെയായിരുന്നു. ഈ കലാപ്രതിഭയുടെ വിയോഗം ഇന്ത്യ കേട്ടിട്ട് ഇന്നേക്ക് ഒരുവർഷം പൂർത്തിയാകുമ്പോൾ അമ്മയുടെ വിയോഗത്തിൽ വിഷമം പങ്കുവെയ്ക്കുകയാണ് മകൾ ജാൻവി.

അതേസമയം അമ്മയുടെ വിയോഗത്തിൽ ജാൻവി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പ് വളരെയധികം ഹൃദയഭേദകമാണ്. ” എന്റെ ഹൃദയത്തിന് എപ്പോഴും ഭാരമാണ്, എന്നാൽ ഞാൻ എപ്പോഴും പുഞ്ചിരിക്കും, കാരണം എന്റെ ഉള്ളിൽ എന്നും നീയുണ്ട്”

 

View this post on Instagram

 

My heart will always be heavy. But I’ll always be smiling because it has you in it.

A post shared by Janhvi Kapoor (@janhvikapoor) on

ഹൃദയാഘാതത്തെ തുടർന്ന് അകാലത്തിൽ പൊലിഞ്ഞുപോയ അഴകിന്റെ ദേവരാഗത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളുമായി നിരവധി പ്രമുഖരാണ് ഒന്നാം ചരമ വാർഷികത്തിൽ എത്തിയത്.

അഭിനയത്തിലെ വ്യത്യസ്ഥതയും രൂപ ഭംഗിയും ശ്രീദേവി എന്ന നടിയെ മറ്റ് നടിമാരിൽ നിന്നും മാറ്റിനിർത്തി. ഇന്ത്യൻ സിനിമ ലോകത്തിന് തീരാ നഷ്ടമായിതത്തീർന്ന താരത്തിന്റെ അഭാവത്തിലും താരത്തിന്റെ പേരിലൂടെ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറാൻ ഒരുങ്ങുകയാണ് ശ്രീദേവിയുടെ കുടുംബം.

ശ്രീദേവിയുടെ സാരികൾ ലേലം ചെയ്യാനും അതിലൂടെ കിട്ടുന്ന തുക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും ഭർത്താവ് ബോണി കപൂർ നേരത്തെ അറിയിച്ചിരുന്നു. 40, 000 രൂപ മുതലാണ് സാരികളുടെ ലേലത്തുക ആരംഭിക്കുന്നത്. വെബ്‌സൈറ്റിലൂടെയാണ് ലേലം നടത്തുന്നത്. ഇതിലൂടെ ലഭിക്കുന്ന തുക മുഴുവൻ കുട്ടികളുടെയും സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനായി ഉപയോഗിക്കാനാണ് തീരുമാനമെന്നും കുടുംബം അറിയിച്ചു.