ടോപ് സിംഗർ വേദിയിലൂടെ മധുര സുന്ദര ഗാനങ്ങളുമായി എത്തുന്ന കുട്ടിഗായകരുടെ പാട്ടുകൾ കാണികളുടെ മനസും കണ്ണും കീഴടക്കുമ്പോൾ, ടോപ് സിംഗർ വേദിയിലെ ഓരോ കുട്ടിപ്പാട്ടുകാരും മലയാളി പ്രേക്ഷകരുടെ സ്വന്തം മക്കളായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് തീർത്ഥ. ‘പാടാം ഞാനാ ഗാനം’ എന്ന മനോഹര ഗാനമാണ് തീർത്ഥ ആലപിച്ചത്. തീർത്ഥ ആലപിച്ച ഈ ഗാനം രാജാവിന്റെ മകൻ എന്ന ചിത്രത്തിലേതാണ്. ഷിബു ചക്രവർത്തി രചിച്ച് എസ് പി വെങ്കിടേഷ് സംഗീതം നൽകി ലതിക ആലപിച്ചതാണ് ഈ മനോഹര ഗാനം..