സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടി ഒരു അപാര ‘അപര’ വീഡിയോ…

ഇപ്പോള്‍ ടിക് ടോക്ക് തരംഗമാണ്..എങ്ങോട്ട് നോക്കിയാലും ടിക് ടോക്ക് വീഡിയോകൾ, പല രസകരമായ വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ ജന ശ്രദ്ധ പിടിച്ചുപറ്റുന്നതും ആളുകൾ പെട്ടന്നങ്ങ് വൈറലാകുന്നതുമൊക്കെ ഇപ്പോൾ സർവ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്.

ടിക് ടോക്കിലൂടെ ദിവസേന നിരവധി ആളുകളാണ് താരമാകുന്നത്.. വിത്യസ്തമായ ടിക് ടോക്ക് വീഡിയോകള്‍ സോഷ്യല്‍ മീഡിയകള്‍ക്കും ഏറെ പ്രീയപ്പെട്ടതാണ്. ഇപ്പോഴിതാ നിരവധി താരങ്ങളുടെ കിടിലൻ ടിക് ടോക്കുമായി എത്തിയിരിക്കുകയാണ് ഒരു വീഡിയോ.

മലയാളത്തിലെ പ്രമുഖ താരങ്ങളായ ദുൽഖർ സൽമാൻ, ജയസൂര്യ, ടോവിനോ, ഇന്ദ്രജിത്ത്, മിഥുൻ, വിനായകൻ, ദിലീപ്, കലാഭവൻ മണി, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, തമിഴ് താരം വിജയ് സേതുപതി തുടങ്ങി നിരവധി താരങ്ങളുടെ വീഡിയോകൾ കോർത്തിണക്കിയുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സംഭാഷണങ്ങൾക്കൊപ്പം കഥാപാത്രങ്ങളുടെ രൂപവും ഭാവവും മാനറിസവും എല്ലാം ഉൾക്കൊണ്ടാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. ചിലരുടെ രൂപ സാദൃശ്യം ഒറിജിനലിനെ വെല്ലും വിധമാണെന്നതും ഏറെ അമ്പരപ്പിക്കുന്നതാണ്. രസകരമായ ഈ ടിക് ടോക് വീഡിയോ ഇതിനോടകം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വൈറലായ വീഡിയോ കാണാം..