ദേ, ആ പറക്കുന്നത് ടൊവിനോയല്ലേ…! വൈറലായി താരത്തിന്റെ സാഹസിക വീഡിയോ

അഭിനയമികവുകൊണ്ട് പ്രേക്ഷകരുടെ പ്രീയനടനയാതാണ് ടൊവിനോ തോമസ്. അഭിനയത്തില്‍ മാത്രമല്ല സാഹസികതയിലും താരം മുന്നിലാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. ടൊവിനോ തന്നെയാണ് തന്റെ സാഹസീക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും.

റാസല്‍ഖൈമയിലെ ജബല്‍ ജൈസ് സിപ് ലൈനിലൂടെ യാത്രനടത്തിയാണ് ടൊവിനോ കാഴ്ചക്കാരെ അമ്പരപ്പിച്ചത്. ലോകത്തിലെതന്നെ ഏറ്റവും നീളമുള്ള സിപ് ലൈന്‍ യാത്രകളിലൊന്നാണ് ഇത്.

2.83 കിലോമീറ്ററാണ് ഈ സിപ് ലൈന്റെ നീളം. സമുദ്രനിരപ്പില്‍ നിന്നും 1680 മീറ്റര്‍ ഉയരത്തിലാണ് ഈ സിപ് ലൈന്‍ സ്ഥിതിചെയ്യുന്നത്.