പാട്ടുപാടി താരരാജാക്കന്മാർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം..

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരങ്ങളാണ് ബിഗ് ബി അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും. ഇരുവരുടെയും പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബിഗ് ബിക്കൊപ്പം പാട്ടുപാടുന്ന ഷാരൂഖിന്റെ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.

ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റെർടൈൻമെൻറ്സ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ബദ് ല’യുടെ പ്രമോഷൻ പരുപാടിക്കിടെയാണ് താരരാജാക്കന്മാർ ഒന്നിച്ച് ഈ ഗാനം ആലപിച്ചത്. ‘ഹം’  എന്ന  ചിത്രത്തിലെ ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. ഏക് ദൂസരെ സെ കർത്തെ ഹെ പ്യാർ ഹം എന്ന മനോഹര ഗാനമാണ് ഇരുവരും കൂടി പാടി വേദിയിൽ ആലപിച്ചത്. ഈ വീഡിയോ ഷാരൂഖ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആരാധകർക്കായി പങ്കുവെച്ചത്.


പിങ്ക് എന്ന ചിത്രത്തിനു ശേഷം തപ്‌സി പന്നുവും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബദ്‌ല. സുജോയ് ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ദ ഇന്‍വിസിബിള്‍ ഗസ്റ്റ്’ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ബദ്‌ല എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിനുള്ളത്. ഒരു അഭിഭാഷകന്റെ വേഷത്തിലാണ് ബിഗ് ബി ചിത്രത്തിലെത്തുന്നത്.

Read also: മാത്യൂസ് കുമ്പളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയായതിന് പിന്നിൽ..; വീഡിയോ കാണാം..

താന്‍ അകപ്പെട്ട കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷ നേടാന്‍ ഈ അഭിഭാഷകന്റെ സഹായം തേടുന്ന യുവതിയായാണ് തപ്‌സി എത്തുന്നത്.ഒറിയോള്‍ പൗലോയുടെ ഒരു കഥയില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ട ‘ബദ്ല’. ഒരു തില്ലര്‍ ചിത്രമാണ്. പിങ്കിന് സമാനമായി പ്രതിയാക്കപ്പെട്ട പെണ്‍കുട്ടിയായി തപ്‌സിയും അവളെ രക്ഷിക്കാനെത്തുന്ന വക്കീലായി അമിതാഭ് ബച്ചനെത്തുന്നത്

 

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.