സഖാവായി മോഹൻലാൽ; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ശ്രീകുമാർ മേനോൻ

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയിൽ വൈറലാകുകയാണ് മോഹൻലാലിൻറെ ഒരു പുതിയ ക്യാരക്ടർ പോസ്റ്റർ. ചിത്രത്തിൽ സഖാവായാണ് മോഹൻലാൽ എത്തുന്നത്. പോസ്റ്ററിനൊപ്പം മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സിനിമ ചെയ്യുന്നുവെന്നുമുള്ള  വ്യാജവാര്‍ത്തകളും എത്തിയിരുന്നു. ഇതിനെതിരെ മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകൻ ശ്രീകുമാർ.

‘ദ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം ഒടിയന്‍ എന്ന ചിത്രത്തിന്റെ ആലോചനകള്‍ക്കു മുമ്പേ താന്‍ ആലോചിച്ച പ്രൊജക്ട് ആണിതെന്നും അതിന്റെ ഭാഗമായി വരച്ച ചില സ്‌കെച്ചുകള്‍ ഇപ്പോള്‍ ആരോ പുറത്തു വിട്ടിരിക്കുകയാണെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വർക്ക്‌ എത്തിക്സിനു നിരക്കാത്ത പ്രവർത്തിയായി പോയി എന്നും അദ്ദേഹം എഴുതിച്ചേർത്തു.

 

View this post on Instagram

 

FAN Made???(It’s Just A Poster)

A post shared by Mohanlalwood (@mohanlalwood__) on


ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം 

ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാൽ-നെ നായകനാക്കി COMRADE എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ്‌ കളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ്‌ വളരെ മുൻപ് ആലോചിത് ആണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ് സ്കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വർക്ക്‌ എത്തിക്സ് നു നിരക്കാത്ത പ്രവർത്തിയായി പോയി.