‘ചാക്കോച്ചിയും ജൂനിയർ ചാക്കോച്ചിയും’; ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങളിലൂടെയും തനി നാടൻ കഥാപാത്രങ്ങളിലൂടെയുമൊക്കെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ സുരേഷ് ഗോപിയുടെ തനി പകർപ്പാണ് മകൻ ഗോകുൽ സുരേഷ്. അച്ഛനെപ്പോലെ സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് ഗോകുലും.

അടുത്തിടെ ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ ഗോകുൽ സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിൽ മുണ്ടുടുത്ത് മാസ്സ് സ്റ്റൈലിലിൽ എത്തിയ ഗോകുലിനും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഇതോടെ അച്ഛന്റെ അതെ പകർപ്പാണ് മകനെന്നും, ഇത് ജൂനിയർ ചാക്കോച്ചിയാണെന്നുമാണെന്നുമാണ് ആരാധക പക്ഷം. ഇതോടെ ഗോകുലിന് പുതിയ പേരും ചാർത്തപെട്ടു ജൂനിയർ ചാക്കോച്ചിയെന്ന്.

മലയാളത്തിൽ സുരേഷ് ഗോപിയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ലേലം എന്ന ചിത്രത്തിലെ ചാക്കോച്ചി എന്ന കഥാപാത്രം. ഇപ്പോഴിതാ തന്റെ പഴയ ചിത്രത്തിനൊപ്പം മകന്റെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഇതോടെ സമൂഹ മാധ്യമങ്ങളിൽ അച്ഛനും മകനും ആശംസകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.


അതേസമയം ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സൂത്രക്കാരന്‍’. അനില്‍ രാജ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഈ മാസം എട്ടാം തിയതി റിലീസ് ചെയ്യും. ആകാംഷയും ആക്ഷനും ഒപ്പം നിരവധി കോമഡി രംഗങ്ങളും ഉൾക്കൊപ്പെട്ട ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയും ടോമി കെ വര്‍ഗീസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് സൂത്രക്കാരൻ. വിച്ചു ബാലമുരളിയാണ് ചിത്രത്തിന്റെ കഥയും സംഗീത സംവിധാനവും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. അനില്‍ നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സിയാന്‍ ശ്രീകാന്ത് എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. എസ് മുരുകനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

അതേസമയം ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് നടനും എം പിയുമായ സുരേഷ് ഗോപിയും.