ആരാധകരെ വിസ്മയിപ്പിച്ച് ലെനയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം..

കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള നടിയാണ് ലെന. തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ലെന നായികയായും അമ്മയായും സപ്പോർട്ടിങ് ക്യാരക്ടറായുമൊക്കെ മലയാളത്തിൽ നിറഞ്ഞുനിൽക്കുകയാണ്, വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ലെനയുടെ പുതിയ മേക്ക് ഓവറാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ഇടയ്ക്കിടെ ഗെറ്റപ്പ് മാറി ആരാധകരെ വിസ്മയിപ്പിക്കാറുള്ള ലെനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും  ലഭിച്ചുകൊണ്ടിരിക്കുന്നത്. തോമസ് ജേക്കബ് ഫോട്ടോഗ്രഫി പകർത്തിയ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മുടി ബോയ് കട്ട് ചെയ്ത് വാടാമുല്ല കളറിലുള്ള ഡ്രസ്സ് ധരിച്ച് അതീവ ഗ്ലാമറസായി എത്തിയ ലെനയുടെ ചിത്രങ്ങൾ ബോളിവുഡ് നടിമാരെപ്പോലും ഞെട്ടിക്കുന്ന രീതിയിലുള്ളതാണ്.

Read also: നടുറോഡിൽ വച്ചല്ലേ അവന്റെയൊരു ഉമ്മ; വൈറലായി ‘ഇഷ്‌കി’ന്റെ ടീസർ

ജയരാജിന്റെ സ്നേഹത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ലെന പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ള താരം നായികയായും സഹനടിയായുമൊക്കെ നിരവധി ചിത്രങ്ങളിൽ നിറഞ്ഞുനിന്നു. 2011 ൽ പുറത്തിറങ്ങിയ ‘ട്രാഫിക്ക്’ എന്ന ചിത്രമാണ് ലെനയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം.

ചുരുങ്ങിയ കാലം കൊണ്ട് ഏതൊരു കഥാപാത്രത്തെയും തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് തെളിച്ച ലെന കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി എന്തും ചെയ്യാൻ തയാറുള്ള നടിയാണ്. മുതിർന്ന നടന്മാരുടെ അമ്മ വേഷം ചെയ്യാനോ, നെഗറ്റീവ് റോളുകൾ ചെയ്യാനോ മടിയില്ലാത്ത ലെനയുടെ കഥാപാത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2013 ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലെന നേടിയിട്ടുണ്ട്.