നാലാമൻ ആര്..? ഇന്ത്യൻ ടീമിനു തലവേദന!

ക്രിക്കറ്റ്‌ ലോകകപ്പന് 12 നാളുകൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യൻ നിരയിലെ നാലാം സ്ഥാനത്ത് ആരിറങ്ങും? മികവ് പുലർത്തുന്ന ഒട്ടേറെ കളിക്കാർ നാലാം സ്ഥാനത്തിനായി തയാറാവുകയാണ്. പക്ഷേ ഇത് ലോകകപ്പാണ്.
പരീക്ഷണങ്ങൾക്കും പിഴവുകൾക്കും അവസരം കൊടുത്താൽ ഒരു രാജ്യത്തിന്റെ തന്നെ പ്രതിക്ഷകൾ തകരും.

ലോകകപ്പ് നേടുവാൻ ഏറ്റവും സാധ്യത കല്പിക്കപെടുന്ന ടീമിൽ ഒന്നാണ് ഇന്ത്യ. ലോകത്തിലെ തന്നെ മികച്ച ഓപ്പണിങ് ബാറ്റസ്മാൻമാരായ രോഹിത് ശർമയും ശിഖർ ധവാനും ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് തുടങ്ങും. ഏതു ബോളിംഗ് നിരയെയും അടിച്ചൊതുക്കാൻ കെല്പുള്ള വിരാട്, മത്സരം ഒറ്റക്കു വിജയിപ്പിക്കാൻ കഴിയുന്ന ബെസ്റ്റ് ഫിനിഷേർസ് എന്നറിയപ്പെടുന്ന ധോണിയും ഹർദിക് പാണ്ഡെയും, അപകടകാരികളായ സ്പിൻ-ഫാസ്റ്റ് ബോളിംഗ് നിരയുമുള്ള ഇന്ത്യ, ലോകകപ്പ് നേടാൻ യോഗ്യത ഉള്ള ടീം തന്നെയാണ്. പക്ഷേ ഒരു ചോദ്യത്തിനുകൂടി ഉത്തരം കിട്ടണം. വിരാടിന് ശേഷം നാലാം നമ്പറിൽ ആരിറങ്ങും…?

സെലക്ടർമാരുടെ കണ്ണിൽ കുരുങ്ങിയ നാലാം നമ്പർ താരങ്ങൾ വിജയ് ശങ്കർ, ദിനേശ് കാർത്തിക്, കെ.എൽ രാഹുൽ എന്നിവരാണ്. സമീപ കാലത്ത് നടന്ന ഏകദിനങ്ങളിൽ നാലാം നമ്പറിൽ ഇറങ്ങിയ അമ്പാട്ടി റായിഡു ടീമിൽ പോലും ഇല്ല. ടീം മാനേജ്‍മെന്റ് നാലാം നമ്പറിൽ വിജയ് ശങ്കറിനെ പരീക്ഷിക്കാൻ തയാറാണ്. ത്രിഡി പ്ലെയർ എന്ന ലേബലിൽ ടീം ഇന്ത്യയിൽ ഇടം പിടിച്ച ശങ്കർ ഇതുവരെ നാലാമനായി കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. ഇതുവരെ ഒൻപത് ഏകദിനങ്ങൾ കളിച്ച ശങ്കർ, 33 റൺസ് ശരാശരിയിൽ 165 റൺസ് മാത്രമാണ് നേടിയത്. ഐ.പി.എലിലും താരത്തിന് പ്രതീക്ഷിച്ചത്ര തിളങ്ങാനായില്ല.

Read also: ഇവനാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളർ; പ്രഖ്യാപനവുമായി സച്ചിൻ

ധോണി എന്ന അധികായന് ഏതെങ്കിലും സാഹചര്യത്തിൽ കളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ല എങ്കിൽ, പകരക്കാരൻ വിക്കറ്റ് കീപ്പറായി മൈതാനത്തിറങ്ങുക ദിനേശ് കാർത്തിക്കാവും. നാലാം നമ്പറിൽ കളിക്കുവാൻ ദിനേഷിനോളം അനുഭവസമ്പത്തുള്ള ഒരു പ്ലെയർ നിലവിൽ ഇന്ത്യൻ സ്‌ക്വാഡിൽ ഇല്ല. സമീപകാല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാനും കാർത്തിക്കിനായിട്ടുണ്ട്.

ഐ.പി.എലിൽ കൊൽക്കത്തയുടെ കപ്പിത്താനായ താരം ലഭിച്ച അവസരങ്ങൾ ഉപയോഗപ്പെടുത്തി ഭേദപെട്ട പ്രകടനം നടത്തി. പ്രതിഭകൊണ്ട് ടീം ഇന്ത്യയുടെ വാഗ്ദാനം ആയിരുന്നു കെ. എൽ രാഹുൽ. എന്നാൽ അവസാനം കളിച്ച ഏകദിനങ്ങളിൽ തിളങ്ങാനാവാത്തതു രാഹുലിന് തിരിച്ചടിയായി. എന്നാൽ ഐ.പി.എല്ലിലെ മിന്നുന്ന പ്രകടനം തന്റെ മികവിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നു തെളിയിക്കുകയും ചെയ്തു. രാഹുൽ, റിസേർവ് ഓപ്പണർ സ്ഥാനത്തു നിന്നും നാലാമനായി എത്തുവാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ടീം ഇന്ത്യക്കു വേണ്ടി വര്ഷങ്ങളോളം നാലും അഞ്ചും നമ്പറുകളിൽ കളിച്ച മികവ് പുലർത്തിയ റെയ്നയും  യുവരാജ്‌ സിങ്ങും ടീം സ്‌ക്വാഡിലിൽ പോലുമില്ല.

നാലാമൻ ആര് തന്നെയായാലും ഇതു ലോക കപ്പാണ്. ഈ കപ്പ് നമ്മക്ക് തന്നെ വേണം എന്ന ആവേശത്തിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *