വെള്ളം വീണാൽ പൊള്ളും; ഞെട്ടലോടെ വൈദ്യലോകവും

May 16, 2019

വെള്ളം അലർജിയാണോ..? നമ്മളിൽ പലരും തമാശക്കാണെങ്കിലും സുഹൃത്തക്കളോട് ചോദിക്കാറുള്ള ഒരു ചോദ്യമാണിത്. എന്നാൽ ഇത് സത്യമായാൽ എന്താണ് അവസ്ഥ..? ചിന്തിച്ചിട്ടുണ്ടോ..?? എങ്കിൽ ഇതാ വെള്ളം അലർജിയായ ഒരു പെൺകുട്ടിയുണ്ട്. പക്ഷ ഇവിടൊന്നുമല്ല, ബ്രിട്ടനിലാണ് സംഭവം. നിയ സെൽവേ എന്ന പെൺകുട്ടിയ്ക്കാണ് ഈ അവസ്ഥ. ഇതൊരു രോഗാവസ്ഥയാണ്. അക്വജനിക് ഡിസോഡർ എന്നാണ് ഇതറിയപെടുന്നത്.

വെള്ളം ശരീരത്തിൽ പറ്റിയാൽ ശരീരം പൊള്ളലേറ്റതുപോലെ തടിച്ചുവരികയും പുകച്ചിൽ ഉണ്ടാകുകയും ചെയ്യും. ഈ അവസ്ഥ കാരണം കുളിക്കാനോ വിയർക്കാനോ, കരയാനോ പോലും പറ്റാത്ത അവസ്ഥയിലാണ് നിയ എന്ന പെൺകുട്ടി. അറിയാതെപോലും ഒരു തുള്ളി വെള്ളം ശരീരത്തിന്റെ ഒരു ഭാഗത്തും സപർശിക്കാൻ സാധിക്കില്ല. ഇങ്ങനെ സ്പർശിച്ചാൽ ശരീരമാസകലം വേദനിക്കും. മണിക്കൂറുകളോളം ഈ വേദനയും പുകച്ചിലും ഉണ്ടാകും.

അഞ്ചുവയസുമുതൽ ഈ രോഗത്തിന് അടിമയാണ് നിയ. പ്രായം കൂടുന്നതിനനുസരിച്ച് രോഗത്തിന്റെ ആധിക്യം കൂടിക്കൊണ്ടേയിരുന്നു. ഇപ്പോൾ ഒരു തുള്ളി വെള്ളം പോലും സ്പർശിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. ആദ്യമൊന്നും നിയയുടെ ഈ പരാതി ആരും സീരിയസായി കേട്ടിരുന്നില്ല, എന്നാൽ പിന്നീട് നിരവധി ചെക്കപ്പുകൾക്കും പരിശോധനകൾക്കും ശേഷമാണ് ഈ രോഗം കണ്ടെത്തിയത്. എന്നാൽ രോഗത്തെ അതിജീവിക്കാൻ വേണ്ട വൈദ്യ സഹായമൊന്നും ഇതുവരെ ഈ പെൺകുട്ടിക്ക് ലഭിച്ചിട്ടില്ല. ഇപ്പോഴും ഈ രോഗാവസ്ഥയ്ക്ക് കാരണമെന്താണെന്ന് മെഡിക്കൽ സയൻസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

Read also: അറിഞ്ഞിരിക്കാം ക്യാൻസർ പടരുന്ന മാർഗങ്ങൾ

ഈ രോഗം അന്തരീകാവയങ്ങളെ ഇതുവരെ ബാധിച്ചിട്ടില്ല. അതിനാൽ വെള്ളം കുടിയ്ക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ വെള്ളം കുടിയ്ക്കുമ്പോൾ അല്പം പോലും ശരീരത്തിൽ വീഴാതെ സൂക്ഷിച്ചുവേണം കുടിയ്ക്കാൻ. കാരണം വെള്ളം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വീണാൽ അസഹനീയമായ വേദനയുണ്ടാകും. ഈ രോഗം കാരണം ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിക്കേണ്ടിവന്നു നിയയ്ക്ക്.