ലോകകപ്പ്; ആദ്യ അങ്കത്തില്‍ ടോസ് നേടി സൗത്ത് ആഫ്രിക്ക

ലോകമെമ്പാടും ക്രിക്കറ്റ് ആവേശത്തിന് തിരി തെളിഞ്ഞു. ലോകകപ്പിന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. കളിയില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുത്തു. രാജ്യാന്തര ക്രിക്കറ്റില്‍ കിടിലന്‍ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാറുണ്ടെങ്കിലും ഇരു ടീമുകള്‍ക്കും ഇതുവരെ ലോകകപ്പ് സ്വന്തമാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ രണ്ട് കൂട്ടര്‍ക്കും നിര്‍മായകമാണ് ഈ മത്സരം. നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വികറ്റ് നഷ്ടത്തില്‍ 35 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തിരിക്കുന്നത്.

അതേസമയം അഞ്ചാം തവണയാണ് ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ട് വേദിയാകുന്നത്. ജൂലെ 14ഓടുകൂടിയാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങള്‍ അവസാനിക്കുക.

ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 2015 ല്‍ 14 ടീമുകളാണ് ലോകകപ്പ് നേടുവാന്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നത്.

Read more:മലയാളികള്‍ക്ക് ഏറ്റുപാടാന്‍ കിടിലന്‍ താളത്തില്‍ ‘പതിനെട്ടാം പടി’യിലെ പുതിയ ഗാനം

അതേസമയം ടൂര്‍ണമെന്‍റില്‍ ആതിഥേയരായ ഇംഗ്ലണ്ടും, ഐ സി സി വേള്‍ഡ് റാങ്കിങ്ങില്‍ ആദ്യത്തെ ഏഴു സ്ഥാനക്കാരുമുള്‍പ്പെടെ എട്ട് ടീമുകള്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍: ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക

ലോകകപ്പ് 2019 ടീമുകളും മത്സരങ്ങളും

മെയ്

30 ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്ക (England v South Africa)

31 വെസ്റ്റ് ഇന്‍ഡീസ് പാകിസ്ഥാന്‍ (West Indies v Pakistan)

ജൂണ്‍

1 ന്യൂസിലാന്‍ഡ് ശ്രീലങ്ക (New Zealand v Sri Lanka)

1 അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയ (Afghanistan v Autsralia)

2 സൗത്ത് ആഫ്രിക്ക ബംഗ്ലാദേശ് (South Africa v Bangladesh)

3 ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ (England v Pakistan)

4 അഫ്ഗാനിസ്ഥാന്‍ ശ്രീലങ്ക(Afghanistan v Sri Lanka)

5 സൗത്ത് ആഫ്രിക്ക ഇന്ത്യ (South Africa v India)

5 ബംഗ്ലാദേശ് ന്യൂസിലാന്‍ഡ് (Bangladesh v New Zealand)

6 ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസ്(Autsralia v West Indies)

7 പാക്കിസ്ഥാന്‍ ശ്രീലങ്ക (Pakistan v Sri Lanka)

8 ഇംഗ്ലണ്ട് ബംഗ്ലാദേശ് (England v Bangladesh)

8 അഫ്ഗാനിസ്ഥാന്‍ ന്യൂസിലാന്‍ഡ് (Afghanistan v New Zealand)

9 ഇന്ത്യ ഓസ്‌ട്രേലിയ (India v Autsralia)

10 സൗത്ത് ആഫ്രിക്ക വെസ്റ്റ് ഇന്‍ഡീസ്(South Africa v West Indies)

11 ബംഗ്ലാദേശ് ശ്രീലങ്ക (Bangladesh v Sri Lanka)

12 ഓസ്‌ട്രേലിയ പാക്കിസ്ഥാന്‍ (Autsralia v Pakistan)

13 ഇന്ത്യ ന്യൂസിലാന്‍ഡ്(India v New Zealand)

14 ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസ് (England v West Indies)

15 ശ്രീലങ്ക ഓസ്‌ട്രേലിയ(Sri Lanka v Autsralia)

15 സൗത്ത് ആഫ്രിക്ക അഫ്ഗാനിസ്ഥാന്‍ (South Africa v Afghanistan)

16 ഇന്ത്യ പാക്കിസ്ഥാന്‍ (India v Pakistan)

17 വെസ്റ്റ് ഇന്‍ഡീസ് ബംഗ്ലാദേശ് (West Indies v Bangladesh)

18 ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാന്‍ (England v Afghanistan)

19 ന്യൂസിലാന്‍ഡ് സൗത്ത് ആഫ്രിക്ക (New Zealand v South Africa)

20 ഓസ്‌ട്രേലിയ ബംഗ്ലാദേശ് (Autsralia v Bangladesh)

21 ഇംഗ്ലണ്ട് ശ്രീലങ്ക (England v Sri Lanka)

22 ഇന്ത്യഅഫ്ഗാനിസ്ഥാന്‍ (India v Afghanistan)

22 വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലാന്‍ഡ് (West Indies v New Zealand)

23 പാക്കിസ്ഥാന്‍ സൗത്ത് ആഫ്രിക്ക (Pakistan v South Africa)

24 ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ (Bangladesh v Afghanistan)

25 ഇംഗ്ലണ്ട് ഓസ്‌ട്രേലിയ (England v Autsralia)

26 ന്യൂസിലാന്‍ഡ് പാക്കിസ്ഥാന്‍ (New Zealand v Pakistan)

27 വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യ (West Indies v India)

28 ശ്രീലങ്ക സൗത്ത് ആഫ്രിക്ക (Sri Lanka v South Africa)

29 പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ (Pakistan v Afghanistan)

29 ന്യൂസിലാന്‍ഡ് ഓസ്‌ട്രേലിയ (New Zealand v Autsralia)

30 ഇംഗ്ലണ്ട് ഇന്ത്യ (England v India)

ജൂലൈ

1 ശ്രീലങ്ക വെസ്റ്റ് ഇന്‍ഡീസ് (Sri Lanka v West Indies)

2 ബംഗ്ലാദേശ് ഇന്ത്യ (Bangladesh v India)

3 ഇംഗ്ലണ്ട് ന്യൂസിലാന്‍ഡ് (England v New Zealand)

4 അഫ്ഗാനിസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസ് (Afghanistan v West Indies)

5 പാക്കിസ്ഥാന്‍ ബംഗ്ലാദേശ് (Pakistan v Bangladesh)

6 ശ്രീലങ്ക ഇന്ത്യ (Sri Lanka v India)

6 ഓസ്‌ട്രേലിയ സത്ത് ആഫ്രിക്ക (Autsralia v South Africa)

9 ഫസ്റ്റ് സെമി ഫൈനല്‍ (1st v 4th)

11 സെക്കന്റ് സെമി ഫൈനല്‍ (2nd v 3rd)

14 ഫൈനല്‍