മലർത്തിയടിച്ച് ടോവിനോ; കൈയടിച്ച് ആരാധകർ, വീഡിയോ കാണാം

യാതൊരു സിനിമ ബാക്ക് ഗ്രൗണ്ടും ഇല്ലാതെ സിനിമയിൽ എത്തി മലയാളി പ്രേക്ഷകരുടെ ഹൃദത്തിൽ ഇടം നേടിയ കലാകാരനാണ് ടൊവിനോ. അഭിനയത്തിലെ മികവും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ അഭിരുചിയും താരത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നേടിക്കൊടുത്തത്. വില്ലനായി സിനിമയിൽ അരങ്ങേറ്റം നടത്തി നായകനായി മാറിയ താരത്തിന്റെ പ്രണയവും ആക്ഷനുമെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു ആക്ഷൻ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇത് കണ്ട് നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.

വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ ടോവിനോ നായകനായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ആൻഡ് ദി ഓസ്‌കാർ ഗോസ് ടു.  സലീം അഹമ്മദും ടൊവിനോയും ഒന്നിക്കുന്ന ആൻഡ് ദി ഓസ്‌കാറാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ടൊവിനോ ചിത്രം.

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു പുതിയ ചിത്രമാണ് ‘ലൂക്ക’. അഹാന കൃഷ്ണയാണു ടൊവിനോയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

Read also:പാട്ടുപാടി പാട്ടിലാക്കി ഒരു പള്ളീലച്ചൻ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

അണിയറയിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന  മറ്റൊരു ടൊവിനോ ചിത്രമാണ് കൽക്കി. ചിത്രത്തില്‍ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായ കഥാപാത്രത്തെയാണ് കല്‍ക്കി എന്ന ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

അടുത്തിടെ പുറത്തിറങ്ങിയ ഉയരെയാണ് ടോവിനോയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തൊടുന്നതൊക്കെ പൊന്നാക്കുന്ന യുവനായകൻ ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.