രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്ര മേളയ്ക്ക് സമാപനം

June 27, 2019

പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള ഇന്നലെ സമാപിച്ചു. അസാമിസ് ഭാഷയില്‍ ഒരുക്കിയ ‘ലുക്ക് അറ്റ് ദ് സ്‌കൈ’ ആണ് മേളയിലെ മികച്ച ഷോര്‍ട്ട് ഫിക്ഷന്‍. അശോക് വെയിലോ ആണ് ഈ ചിത്രത്തിന്റെ സംവിധാനം. ഷാസിയ ഇക്ബാല്‍ സംവിധാനം നിര്‍വ്വഹിച്ച ഡൈയിങ് വിന്‍ഡ് ഇന്‍ ഹെര്‍ ഹെയര്‍ ആണ് മികച്ച രണ്ടാമത്തെ ഷോര്‍ട്ട് ഫിക്ഷന്‍ ഫിലിമിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. അനുരാഗ് കശ്യപ് ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ഗായത്രി ശശി പ്രകാശ് സംവിധാനം ചെയ്ത പ്രതിച്ഛായ മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരവും നേടി.

‘മോത്തി ബാഗ്’, ‘ജനസിസ് ജൂലിയറ്റ്’ എന്നിവയാണ് മികച്ച ലോംഗ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയത്. ആനന്ദ് പട്വര്‍ധന്‍ സംവിധാനം നിര്‍വ്വഹിച്ച ‘വിവേക്'(റീസണ്‍) ആണ് മികച്ച രണ്ടാമത്തെ ലോംഗ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ‘:ചായ് ദര്‍ബരി’ ആണ് മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി.

Read more:എനിക്കവളെ സ്നേഹിക്കാനാടോ.. രൂപക്കൂട്ടിൽ വയ്ക്കാനല്ല; തരംഗമായി ‘തണ്ണീർ മത്തൻ ദിനങ്ങളു’ടെ ട്രെയ്‌ലർ

തിരുവനന്തപുരത്ത് 21 നാണ് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള ആരംഭിച്ചത്. അഗസ്റ്റിനോ ഫെറെന്റയുടെ ‘സെല്‍ഫി’ ആയിരുന്നു മേളയിലെ ഉദ്ഘാടന ചിത്രം.262 ചിത്രങ്ങളാണ് പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്. കൈരളി, ശ്രീ, നിള എന്നീ തീയറ്ററുകളിലായിട്ടായിരുന്നു പ്രദര്‍ശനം. ലോങ്ക് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായി 63 ചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ആറുദിവസങ്ങളിലായാണ് മേള അരങ്ങേറിയത്. ഇത്തവണത്തെ മേളയില്‍ മലയാള ചിത്രങ്ങള്‍ക്കായി പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിരുന്നു. രാജ്യാന്തര വിഭാഗത്തില്‍ 44 ചിത്രങ്ങളും ഫോക്കസ് വിഭാഗത്തില്‍ 74 ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. പേസ് ടു ഫേസ്, ഇന്‍കോണ്‍വര്‍സേഷന്‍ സെക്ഷന്‍, സെമിനാറുകള്‍ തുടങ്ങിയ പരിപാടികളും മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.