‘ചുന്ദരി മുത്തല്ലേ….’ അതിശയിപ്പിക്കും ഈ മൂന്നുവയസുകാരിയുടെ പാട്ട്: വീഡിയോ

മനോഹരങ്ങളായ പാട്ടുകള്‍ക്കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്ന ഗായകര്‍ നിരവധിയാണ്. എന്നാല്‍ ഗായകലേകത്ത് മിന്നും നക്ഷത്രത്തെപ്പോലെ ശോഭിക്കുന്ന കുട്ടിത്താരമാണ് ഇസബെല്‍ സേറ അനീഷ് എന്ന മൂന്ന് വയസുകാരി. എട്ടാം മാസം മുതല്‍ക്കാണ് ഈ കുരുന്ന് ആദ്യമായി പാട്ടുകള്‍ മൂളാന്‍ തുടങ്ങിയത്.

സംഗീതം ഇപ്പോള്‍ ഇസബെല്‍ അഭ്യസിക്കുന്നത് അച്ഛനില്‍ നിന്നുമാണ്. ട്രാക്കിട്ട് പാടി കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന മിടുക്കിയാണ് ഇസബെല്‍. പാട്ടിനു പുറമെ ഡാന്‍സ്, പെയിന്റിങ് തുടങ്ങിയ മേഖലകളിലും ഈ കുട്ടിത്താരം തന്റെ മികവ് തെളിയിക്കുന്നുണ്ട്.

മധുരമാര്‍ന്ന ആലാപന ശൈലിയും കുട്ടിത്തം നിറഞ്ഞ വര്‍ത്തമാനവുമെല്ലാം ഇസബെല്ലിന്റെ പ്രത്യേകതകളാണ്. പ്രേക്ഷകര്‍ക്കു മുമ്പില്‍ ആസ്വാദനത്തിന്റെ വേറിട്ട ഒരു മനോഹര ഭാവമാണ് ഈ മിടുക്കി ഒരുക്കുന്നത്.

Read more:‘പടച്ചോനേ നിങ്ങള് കാത്തോളീ….’, ചിരിപ്പിച്ച് രജിഷയും മൊട്ടച്ചിയും പിന്നെ ‘ജൂണിലെ’ താരങ്ങളും: വീഡിയോ

ഫ.ളവേഴ്‌സ് കോമഡി ഉത്സവവേദിയിലെത്തിയ ഇസബെല്‍ സേറ അനീഷ് ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഏറെ രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് ചിരി ഉത്സവ വേദി സാക്ഷ്യം വഹിച്ചത്. കണ്ണാന്തുമ്പി പോരാമോ…. എന്നു തുടങ്ങുന്ന മനോഹര ഗാനം വേദിയില്‍ ഇസബെല്‍ അതിമനോഹരമായി പാടി. തൊട്ടുപിന്നാലെ ‘മാണ്യക്യ മലരായ… എന്നു തുടങ്ങുന്ന ഗാനവും. നിറഞ്ഞ കൈയടികളോടെയാണ് കോമഡി ഉത്സവവേദി കുഞ്ഞു ഇസബെല്ലിന്റെ പാട്ട് വരവേറ്റത്.