ഇതൊക്കെയാണ് തലയ്ക്ക് പിടിച്ച ആരാധന; തരംഗമായി മമ്മൂട്ടി ആരാധാകന്റെ ഹെയർ സ്റ്റൈൽ

മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഖാലിദ് റഹ്മാൻ ചിത്രം ഉണ്ട. ഛത്തീസ്ഗഡിലേക്ക് തെഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. . ഉണ്ട എന്ന സിനിമയില്‍ മണി സാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷനും സസ്‌പെന്‍സുംമെല്ലാം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. മനോഹരമായ കഥാപ്രമേയം തന്നെയാണ് ചിത്രത്തിന്റേത്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഉണ്ട സ്റ്റൈൽ ഹെയർ കട്ടിങ്.  മമ്മൂക്ക ആരാധകനാണ് മുടിവെട്ടിയപ്പോള്‍ ‘മമ്മൂക്ക, ഉണ്ട’ എന്നീ വാക്കുകള്‍ ഹെയര്‍ സ്‌റ്റൈലില്‍ ഉള്‍പ്പെടുത്തിയത്. എന്തായാലും തലയ്ക്ക് പിടിച്ച ഈ ആരാധകന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവര്‍ ഉണ്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നു. അതേസമയം ബോളിവുഡ് താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡില്‍ നിന്നും എത്തുന്ന താരങ്ങള്‍.

Read more: ലൂസിഫറിലെ സംഘട്ടന രംഗത്തിന്റെ മേക്കിങ് വീഡിയോ കാണാം…

ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശ്യാം കൗശാലാണ്. ‘ദംഗല്‍’, ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’, ‘സഞ്ജു’, ‘ധൂം 3’ , ‘ഗുണ്ടേ’, ‘കൃഷ് 3’ , ‘രാവണ്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായതാണ് ശ്യാം കൗശല്‍. മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട എന്ന സിനിമയുടെ നിര്‍മ്മാണം. മുളയൂരിലെ വനത്തിനുള്ളിലായിരുന്നു സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.