മികച്ച പ്രതികരണം; ‘ഉണ്ട’ സിനിമയുടെ വിജയം ആഘോഷിച്ച് മമ്മൂട്ടി

June 15, 2019

തീയറ്ററുകളിലെത്തി ആദ്യ ദിവസംതന്നെ മികച്ച പ്രതികരണമാണ് ഉണ്ട എന്ന സിനിമയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് ചലച്ചിത്രലോകം. അതേസമയം ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടിയും മറ്റ് അണിയറപ്രവര്‍ത്തകരും. കേക്ക് മുറിച്ച് താരങ്ങള്‍ സന്തോഷം പങ്കുവച്ചു. മലയാളത്തിലെ മികച്ച ചിത്രങ്ങലുടെ നിരയിലാണ് ഉണ്ട എന്ന സിനിമ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

ഛത്തീസ്ഗഡിലേക്ക് തെഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. . ഉണ്ട എന്ന സിനിമയില്‍ മണി സാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷനും സസ്‌പെന്‍സുംമെല്ലാം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. മനോഹരമായ കഥാപ്രമേയംതന്നെയാണ് ചിത്രത്തിന്റേത്. ഖാലിദ് റഹമാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവര്‍ ഉണ്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നു. അതേസമയം ബോളിവുഡ് താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡില്‍ നിന്നും എത്തുന്ന താരങ്ങള്‍. ‘പിപ്പീലി ലൈവ്’, ‘ന്യൂട്ടന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, ‘മാസാനി’ലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ‘ട്യൂബ് ലൈറ്റ്’ എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവര്‍ ഉണ്ടയില്‍ മമ്മൂട്ടിയോടൊപ്പം പ്രധാന കഥാപാത്രങ്ങളായെത്തുമ്പോള്‍ പ്രേക്ഷകരിലും പ്രതീക്ഷ വര്‍ധിക്കുന്നു.

Read more:മോഹന്‍ലാലിന്റെ ആദ്യ സംവിധാനസംരംഭം ‘ബറോസി’ല്‍ സംഗീതമൊരുക്കുന്നത് 13 വയസുകാരന്‍

ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശ്യാം കൗശാലാണ്. ‘ദംഗല്‍’, ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’, ‘സഞ്ജു’, ‘ധൂം 3’ , ‘ഗുണ്ടേ’, ‘കൃഷ് 3’ , ‘രാവണ്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായതാണ് ശ്യാം കൗശല്‍. മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട എന്ന സിനിമയുടെ നിര്‍മ്മാണം. മുളയൂരിലെ വനത്തിനുള്ളിലായിരുന്നു സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.