ആരും കൈയടിച്ചുപോകും ഈ നായയുടെ സ്‌നേഹത്തിനും കരുതലിനും മുന്നില്‍; വീഡിയോ

സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും വിത്യസ്തങ്ങളായ വീഡിയോകള്‍ ഇടം നേടാറുണ്ട്. ഇത്തരം വീഡിയോകള്‍ ചിലപ്പോല്‍ കാഴ്ചക്കാരെ രസിപ്പിക്കുന്നു, മറ്റു ചിലപ്പോള്‍ അമ്പരപ്പിക്കുന്നു. വിത്യസ്തങ്ങളും കൗതുകകരവുമായ വീഡിയോകള്‍ക്കാണ് പലപ്പോഴും കാഴ്ചക്കാര്‍ ഏറെ.

ഇപ്പഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് സ്‌നേഹം നിറയ്ക്കുന്ന ഒരു വീഡിയോ. പലപ്പോഴും മനുഷ്യരേക്കാള്‍ സ്‌നേഹം മൃഗങ്ങള്‍ക്കുണ്ടെന്ന് പലരും പറയാറുണ്ട്. ഈ വാചകത്തെ സത്യമാക്കുകയാണ് ഈ വീഡിയോ. ഒരു നായയാണ് ഈ വീഡിയോയിലെ താരം. വെള്ളത്തില്‍ വീഴാതെ ഒരു കുഞ്ഞിനെ രക്ഷിക്കുന്ന ഈ നായയുടെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

സംഭവം ഇങ്ങനെ, കളിക്കിടയില്‍  കുട്ടിയുടെ ബോള്‍ വെള്ളത്തിലേക്കു വീഴുന്നു. ഇതു കാണുന്ന കുട്ടി പന്ത് എടുക്കുന്നതിനായി വെള്ളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നു. ഇതു കണ്ടപാടേ നായ ഓടിച്ചെന്ന് കുട്ടിയുടെ ഉടുപ്പില്‍ കടിച്ചുപിടിച്ച് കരയിലേക്ക് തള്ളിയിടുന്നു. തുടര്‍ന്ന് നായ വെള്ളത്തില്‍ ഇറങ്ങി വെള്ളത്തില്‍ വീണു കിടക്കുന്ന പന്ത് കടിച്ചെടുത്തുകൊണ്ട് വരുന്നു. കുഞ്ഞിനെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ച ശേഷമാണ് നായ പന്തെടുത്ത് കരയില്‍ കയറിയത് എന്നതാണ് ഈ വീഡിയോയിലെ മുഖ്യ ആകര്‍ഷണം.

നായയുടെ സ്‌നേഹത്തെയും ബുദ്ധിയെയും പ്രശസിക്കുകയാണ് സൈബര്‍ ലോകം ഒന്നാകെ. ഫിസിക്‌സ് ഡോട്ട് ഒആര്‍ജി എന്ന ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഈ സ്‌നേഹ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. പതിനാറ് സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യമെങ്കിലും വല്ലാത്തൊരു സ്‌നേഹം തോന്നും ഈ സ്‌നേഹ വീഡിയോയോട്. ആ നായയുടെ സ്‌നേഹവും കരുതലും അത്രമേല്‍ പ്രകടമാണ് ഈ വീഡിയോയില്‍.  മുമ്പും ഇത്തരത്തില്‍ ഉള്ള സ്‌നേഹവീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.