വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

ലോകകപ്പിലെ ഇന്നത്തെ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ന്യൂസിലന്റിനെതിരെ കളിക്കളത്തിൽ ഇറങ്ങിയ  വെസ്റ്റ് ഇൻഡീസ് ടീമിൽ ചെറിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. എവിൻ ലൂയിസും ആഷ്ലി നഴ്സും ഇന്ന് വിൻഡീസിനു വേണ്ടി കളിക്കില്ല. പകരം ഫേബിയൻ അലനും സുനിൽ ആംബ്രിസും ടീമിലെത്തി.

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ പുറത്തായി. പുറത്താകുമ്പോള്‍ 23 പന്തില്‍ 18 റണ്‍സാണ് ഹിറ്റ്‌മാന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്