കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 2; ഇന്ത്യയ്ക്കിത് അഭിമാന നിമിഷം

ഇന്ത്യയുടെ നാമം തങ്കലിപികളാല്‍ കുറിക്കപ്പെടുന്നു. ചന്ദ്രയാന്‍ 2 പറന്നുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നുമാണ് ചന്ദ്രയാന്‍ 2 പറന്നുയര്‍ന്നത്. ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3/എം 1 റോക്കറ്റാണ് ചന്ദ്രയാന്‍ 2 വഹിച്ച് കുതിച്ചുയര്‍ന്നത്.

ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേയ്ക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ (വിക്രം), പരിവേഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവ അടങ്ങിയതാണ് ചന്ദ്രയാന്‍ 2.

ഇന്ത്യയുടെ രണ്ടാം ചന്ദ്ര പരിവേഷണ ദൗത്യമാണ് ചന്ദ്രയാന്‍ 2. 23 ദിവസമായിരിക്കും ചന്ദ്രയാന്‍ 2 പേടകം ഭൂമിയെ വലംവയ്ക്കുക. എട്ട് ദിവസമെടുത്താണ് (ഓഗസ്റ്റ് 20)ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 2 ന് ഓര്‍ബിറ്ററില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും. സെപ്റ്റംബര്‍ മൂന്നിന് ലാന്‍ഡര്‍ ചന്ദ്രന്റെ 30 കിലോമീറ്റര്‍ അടുത്തെത്തും. സെപ്റ്റംബര്‍ 7 ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും.