പ്രായമാകുമ്പോൾ കാണാൻ എങ്ങനെയിരിക്കും..? ഫേസ്ആപ്പിൽ തിളങ്ങി താരങ്ങളും

പ്രായമാകുമ്പോൾ കാണാൻ എങ്ങനെയിരിക്കും..? അറിയാൻ ആഗ്രഹമില്ലാത്തവരായി ആരും ഉണ്ടാവില്ല.. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് പുതിയ ഫേസ്ആപ്പ് ആപ്ലിക്കേഷൻ. പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെ ആയിരിക്കുമെന്ന് കാണിച്ച് തരുന്ന ആപ്പാണ് ഫേസ്ആപ്പ്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ പുതിയ ട്രെൻഡിന് പിന്നാലെയാണ് എല്ലാവരും. സിനിമ താരങ്ങളുടേതടക്കം നിരവധി ആളുകളുടെ ഫേസ്ആപ്പ് ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്.

ഓരോ താരങ്ങളും തങ്ങളുടെ പ്രായമായ ലുക്ക് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. മികച്ച പ്രതികരണങ്ങളാണ് ഓരോ ചിത്രങ്ങൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യര്‍ തന്റെ മുത്തശ്ശി ലുക്ക് പങ്കുവെച്ചിരുന്നു. നടന്മാരായ ഉണ്ണി മുകുന്ദൻ, അനു  സിത്താര, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നീരജ് മാധവ്, ധർമ്മജൻ ബോൾഗാട്ടി, മിഥുൻ, നമിത പ്രമോദ്, ഹരീഷ് കണാരൻ, ആദിൽ, ഷെയ്ൻ നിഗം തുടങ്ങി എല്ലാവരും അവരവരുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

Well then Folks……!!!??

A post shared by Kunchacko Boban (@kunchacks) on

Read also: രസകരമായ ഒരു പ്രമേയത്തെ ഒട്ടും ബോറടിപ്പിക്കാതെ പ്രേക്ഷകർക്ക് മുൻപിലെത്തിച്ചു; ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’യെ പ്രശംസിച്ച് നാദിർഷ

മമ്മൂട്ടിക്കൊപ്പമുള്ള  ചിത്രങ്ങളാണ് ആദിലും ഹരീഷ് കണാരനും പങ്കുവച്ചത്. എന്നാല്‍ മമ്മൂട്ടിക്ക് മാത്രം ഒരു മാറ്റവും ഇല്ല. ഒരു ആപ്പിനും മമ്മൂക്കയെ അപ്പൂപ്പനാക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

 

View this post on Instagram

 

Trending one #faceapp? Mammookka ?

A post shared by HAREESH KANARAN (@actor_hareeshkanaran) on

 

View this post on Instagram

 

A post shared by JOJU (@joju_george) on

 

View this post on Instagram

 

#faceapp

A post shared by Kalidas Jayaram (@kalidas_jayaram) on