ബംഗ്ലാദേശിനെതിരെ ബാറ്റിങ് തുടങ്ങി ഇന്ത്യ; പ്രതീക്ഷകളോടെ ആരാധകരും

July 2, 2019

ലോകകപ്പിലെ ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിന് തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പ്രധാനമായും രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ പട ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്. ദിനേശ് കാര്‍ത്തിക്കും ഭുവനേശ്വര്‍ കുമാറും ടീമില്‍ ഇടം നേടി. കേദാറും കുല്‍ദീപും പുറത്തായിരിക്കും. വിജയം മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് ഇന്ത്യ ടീം പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.

ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ ഇന്ത്യയക്ക് സെമി ഫൈനല്‍ ഉറപ്പിക്കാനാകും. ബംഗ്ലാദേശിനും ഇത് ഏറെ നിര്‍ണായക മത്സരമാണ്. ബംഗ്ലാദേശ് ടീമിലും പ്രധാനമായും രണ്ട് മാറ്റങ്ങളുണ്ട്. മെഹ്ദി ഹസന് പകരം റൂബല്‍ ഹുസൈനും മഹ്മുദുള്ളയ്ക്ക് പകരം സാബിര്‍ റഹ്മാനുമാണ് കളത്തിലുള്ളത്.

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ന പോരട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.

തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, സൗമ്യ സര്‍ക്കാര്‍, , മൊസദെക്ക് ഹൊസൈന്‍, സാബിര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദീന്‍, മഷ്‌റഫി മൊര്‍ത്താസ, റൂബല്‍ ഹസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ് ബംഗ്ലാദേശിന്റെ പ്ലെയിങ് ഇലവന്‍.