ഗർഭിണിയായ യുവതിയെ അതിസാഹസീകമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഓട്ടോ ഡ്രൈവർ

മഴമൂലം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടന്ന ഗർഭിണിയായ യുവതിയെ അതിസാഹസീകമായി ഹോസ്പിറ്റലിൽ എത്തിച്ച യുവാവാണ് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്. മഹാരാഷ്ട്ര ദൊങ്ഗാർപട സ്വദേശി സാഗർ കാലങ്കാർ ഗാവഡ് എന്ന യുവാവാണ് പ്രസവ വേദനയിൽ പുളഞ്ഞ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന സമയത്ത് ഏഴ് മാസം ഗർഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപെട്ടിരുന്നു. കൂടെയുണ്ടായിരുന്ന യുവതിയുടെ ഭർത്താവ് സഹായം അഭ്യർത്ഥിച്ചതിനെത്തുടർന്ന് സാഗർ എന്ന ഓട്ടോഡ്രൈവർ യുവതിയെ റെയിൽവേ പ്ലാറ്റ് ഫോമിലൂടെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം വിരാർ റെയിൽവേ സ്റ്റേഷനിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സാഗർ അതിസാഹസികമായി യുവതിയെ ഓട്ടോയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.