കണ്മുന്നിൽ എട്ട് പേർ ഇല്ലാതായി; ഞെട്ടൽ മാറാതെ ജയൻ

കഴിഞ്ഞ ദിവസം മലപ്പുറം കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടൽ കേരളക്കരയെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു. ഒരു കുടുംബത്തിലെ എട്ട് പേർ കണ്മുന്നിൽ അപ്രതീക്ഷിതമാകുന്ന അവസ്ഥ ഞെട്ടലോടെയല്ലാത്ത ഓർത്തെടുക്കാനാവില്ല ഈ ദുരന്തം നേരിട്ടുകണ്ട ജയനും…

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ശേഷം വൈകുന്നേരം ആറേ മുക്കാലോടെ ജയൻ വീട്ടിലെത്തി. എന്നാൽ ഏഴ് മണി കഴിഞ്ഞപ്പോൾ സുഹൃത്തിന്റെ അച്ഛൻ വിജയേട്ടൻ വന്നിട്ട് വീട്ടിലെ ചെറിയ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞു. ഒന്ന് അവനെ അന്വേഷിക്കാമോയെന്നും ചോദിച്ചു. തുടർന്ന് വിജയനും സുഹൃത്ത് അനീഷും വിജയേട്ടന്റെ വീട്ടിലെത്തി.

അവിടെ ആ സമയത്തും മഴ ശക്തമായി പെയ്യുകയായിരുന്നു. എന്നാൽ പെട്ടന്ന് വലിയ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അനീഷിനെ വിജയേട്ടൻ പിടിയ്ക്കുന്നതാണ് ജയൻ കണ്ടത്. ജയന്റെ  തലയ്ക്ക് പിന്നിലും ഒരു കല്ല് വന്ന കൊണ്ടു. തെറിച്ച് ജയൻ പുഴയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കൽ ഒടിഞ്ഞു. ആ കാലുമായി അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തി. അവിടെ നിന്ന് ലഭിച്ച പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇന്നാണ് ഈ വിവരങ്ങൾ ലോകത്തെ അറിയിക്കാനായത്.