കണ്ണൂരിലെ സ്ഥിതി രൂക്ഷം; ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ വസ്തുക്കൾ അഭ്യർത്ഥിച്ച് ജില്ലാ കലക്‌ടർ

കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വശ്യ വസ്തുക്കൾ അഭ്യർത്ഥിച്ച് ജില്ലാ കലക്‌ടർ.

കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ പ്രളയവും ഉരുൾപൊട്ടലും വ്യാപകമാണ്. 44റിലീഫ് ക്യാമ്പുകളിലായി നിലവില്‍ 3000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. 2018 ലെ പ്രളയത്തെ നാം തരണം ചെയ്തതിലും ഫലപ്രദമായി ഈ പ്രളയം അതിജീവിക്കാൻ നമുക്ക് സാധിക്കണം.

ക്യാമ്പുകളിൽ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്‌.

ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. ഇവ കണ്ണൂർ സിവിൽ സ്റ്റേഷനിൽ എത്തിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുവാനുള്ള നമ്പറുകൾ

1077 (കണ്ണൂരിനുള്ളിൽ നിന്നും വിളിക്കുമ്പോൾ )
04972700645 (കണ്ണൂരിനു പുറത്തു നിന്ന് വിളിക്കുമ്പോൾ )
സജി കുമാർ, ഡെപ്യൂട്ടി കളക്ടർ (LA) 8547616030
റിംന, സീനിയർ ക്ലാർക്ക് 9400051410, 7012776976
ജയഫർ സാദിഖ്, സീനിയർ ക്ലാർക്ക് 9744111954

ആവശ്യമുള്ള സാധനങ്ങൾ

പായ
കമ്പിളിപ്പുതപ്പ്‌
അടിവസ്ത്രങ്ങൾ
മുണ്ട്‌
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങൾ
ഹവായ്‌ ചെരിപ്പ്‌

സാനിറ്ററി നാപ്കിൻ
സോപ്പ്‌
ഡെറ്റോൾ
സോപ്പ്‌ പൗഡർ
ബ്ലീച്ചിംഗ്‌ പൗഡർ
ക്ലോറിൻ

ബിസ്ക്കറ്റ്‌
അരി
പഞ്ചസാര
ചെറുപയർ
പരിപ്പ്‌
കടല
വെളിച്ചെണ്ണ

Flood and Landslide followed by heavy rainfall is causing a disastrous situationKannur More than 3000 citizens are rescued and accommodated in 44relief camps. Necessary facilities are provided at these camps. Your magnanimous contributions in kind are required to ensure wellbeing of our fellow brethren. Kindly donate the following materials.

Sleeping Mat
Blanket
Under Garments (Gents, Ladies and Children)
Dhothi
Night Gown
Children’s Apparel
Slippers

Sanitary Napkin
Soap
Dettol
Soap Powder
Bleaching Powder
Chlorine

Biscuit
Rice
Sugar
Green Gram
Dal
Black Gram
Coconut oil

Collection Centre: Collectorate, KANNUR Kerala 670 002
Phone: 1077 (from within KANNUR)
Phone: 04972700645(from outside KANNUR)
SAJIKUMAR SL Dy.Collector (LA) 8547616030
RIMNA, Senior Clerk 9400051410, 7012776976
Jayafar Sadick, Senior Clerk 9744111954
#KANNUR DISTRICT#