ജമ്മു കശ്മീരിനെ വിഭജിക്കും: പ്രത്യേക പദവി റദ്ദാക്കി

ജമ്മു കശ്മീരിനുള്ള സവിശേഷാധികാരം റദ്ദാക്കി. ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കും. ഇതോടെ ജമ്മുവും കശ്മീരും കേന്ദ്രഭരണ പ്രദേശങ്ങളാവും. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി.

രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അവതരിപ്പിച്ചത്. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് നിര്‍ണായക തീരുമാനമുണ്ടായത്. അതേസമയം ആര്‍ട്ടിക്കില്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പ് വെച്ച് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭയില്‍ അമിത് ഷാ ഇക്കാര്യം അവതരിപ്പിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ക്കേ പ്രധിഷേധവും ശക്തമായി.