കനത്ത മഴ, വെള്ളപൊക്കം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

August 9, 2019

സംസ്ഥാനത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കനത്ത മഴ തുടരുകയാണ്.. കൊല്ലം തിരുവനന്തപുരം ഒഴികെ ബാക്കി സംസ്ഥാനങ്ങളിലെയെല്ലാം സാഹചര്യം ഏറെ ആശങ്കാജനകമാണ്. അതേസമയം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇതുവരെ 17 ആയി.

  1. മഴയും കാറ്റും ശക്തമായാൽ മരങ്ങൾ കടപുഴകി വീണേയ്ക്കാം
  2.  മലയോരമേഖലകളിൽ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യത
  3.  വീട് മാറാൻ നിർദേശം കിട്ടിയാൽ ഉടൻ മാറണം
  4.  ഈ ദിവസങ്ങളിൽ വിനോദസഞ്ചാരം ഒഴിവാക്കണം
  5. പുഴകളിൽ കുളിയ്ക്കാനിറങ്ങരുത്
  6.  ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി ലൈനുകൾ കടപുഴകി വീണേയ്ക്കാം
  7.  രാത്രിയാത്രകൾ പരമാവധി ഒഴിവാക്കുക
  8. മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക
  9. വീടുകളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും വാങ്ങി സൂക്ഷിക്കുക
  10. വാഹനങ്ങളിൽ ആവശ്യത്തിന് പെട്രോൾ അടിച്ച് വയ്ക്കുക
  11. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവർ കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക.