പെയ്‌തൊഴിയാതെ മഴ; മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പല ഭാഗത്തും വെള്ളം ഇറങ്ങിയിട്ടില്ല. അതേസമയം കോഴിക്കോടും മലപ്പുറത്തും കണ്ണൂരും ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളില്‍ അതിതീവ്ര മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Read more:ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഫിനോയിൽ നിർമ്മിച്ച് നൽകി കോഴിക്കോട് ശിശുഭവനിലെ കുരുന്നുകൾ

അതിശക്തമായ മഴ ലഭിയ്ക്കാന്‍ സാധ്യതയുള്ള ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്,  കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.