താര പ്രഭയില്‍ സെന്തിൽ കൃഷ്ണയുടെ വിവാഹ റിസപ്ഷന്‍: വീഡിയോ

കഴിഞ്ഞ ദിവസമാണ് നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായത്. അഖിലയാണ് വധു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ഗുരുവായൂരിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.  ഇന്നലെയായിരുന്നു തിരുവനന്തപുരത്ത് വച്ച് വിവാഹ സത്കാരം നടന്നത്. സിനിമ, സീരിയൽ മേഖലയിലെ പ്രമുഖർ പങ്കെടുത്ത സത്കാരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ടെലിവിഷൻ കോമഡി സിരീയലുകളിലൂടെ വെള്ളിത്തിരയിൽ  അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പുള്ളിമാനാണ് സെന്തിൽ അഭിനയിച്ച ആദ്യ ചിത്രം. കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയത്.  അടുത്തിടെ പുറത്തിറങ്ങിയ ‘മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ’, ‘വൈറസ്’ എന്നീ ചിത്രങ്ങളിലും മുഖ്യ കഥാപാത്രങ്ങളെ  അവതരിപ്പിച്ചിരുന്നു.  വിനയൻ സംവിധാനം നിർവഹിക്കുന്ന ‘ആകാശഗംഗ- 2’ ആണ് സെന്തിലിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം.