ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായ ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. അസുഖബാധിതയായിരുന്ന ശ്രീലത ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

സംസ്‌കാരം ഇന്ന് വൈകിട്ട് 7.30ന് കളമശ്ശേരിയില്‍ നടക്കും. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിയാണ് ശ്രീലത. 1998 ജനുവരി 23 നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. സിദ്ധാര്‍ത്ഥ് നാരായണനും സൂര്യ നാരായണനുമാണ് മക്കള്‍