നമുക്ക് ഒരു പടം പിടിച്ചാലോ…! ഷോര്‍ട്ട്ഫിലിം പ്രേമികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം…

ഷോര്‍ട്ട് ഫിലിം തയാറാക്കാന്‍  ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം. ഫ്ളവേഴ്സ് ഓണ്‍ലൈനും ഒ. ചന്തു മേനോന്‍ സ്മാരക ഫൗണ്ടേഷനും ചേര്‍ന്ന് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവലായ ‘ഇന്ദുലേഖ’യുടെ 130-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചന്തുമേനോന്റെ സ്മരണാര്‍ത്ഥം ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നത്.

‘സ്ത്രീകള്‍ക്കു വേണ്ടി നിലകൊള്ളുന്ന പുരുഷന്മാര്‍’ എന്നതാണ് ഷോര്‍ട്ട് ഫിലിമിന്റെ വിഷയം. ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കവിയരുത്. ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഷോര്‍ട്ട് ഫിലിമുകളാണ് തയാറാക്കേണ്ടത്. 2017 ജനുവരി 1 ന് ശേഷം നിര്‍മ്മിച്ച ഹ്രസ്വചിത്രങ്ങള്‍ മാത്രമാണ് മത്സരത്തിന് പരിഗണിക്കുക.

എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 15, വൈകിട്ട് 5 മണി വരെ. തെരഞ്ഞെടുക്കപ്പെടുന്ന ഷോര്‍ട്ട് ഫിലിമുകള്‍ ഫ്ളവേഴ്‌സ് ടിവിയുടെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബിലും പ്രദര്‍ശിപ്പിക്കുന്നതാണ്.

ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ അയക്കാന്‍:- നിങ്ങള്‍ തയാറാക്കിയ ഹ്രസ്വചിത്രം യുട്യൂബില്‍ പബ്ലിഷ് ചെയ്യുക. തുടര്‍ന്ന് ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് ഓപ്പണാക്കുക. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക.

എന്‍ട്രികള്‍ അയക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാള സാഹിത്യത്തിനും കേരള സമൂഹത്തിനും ഒ. ചന്തു മേനോന്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഒ. ചന്തു മേനോന്‍ ഫൗണ്ടേഷന്‍ രൂപീകൃതമായത്. ഒ. ചന്തു മേനോനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നതോടൊപ്പം രചയിതാവിന്റെ പേര് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനും ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്നു. കല, സാഹിത്യം, സംസ്‌കാരം എന്നിവയിലൂടെ ജനങ്ങളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുകയാണ് ഈ ഫൗണ്ടേഷന്റെ ലക്ഷ്യം. ‘എല്ലാവര്‍ക്കും അര്‍ത്ഥവത്തായ വിദ്യാഭ്യാസം’ എന്ന കാഴ്ചപ്പാടിലൂന്നിയാണ് ഒ ചന്ദുമേനോന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *