ജനിതകരോഗത്താല്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് സഹായവുമായി സുമനസ്സുകള്‍

രോഗങ്ങളുടെ പിടിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന നിരവധി പേര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്‌സ് ടിവിയിലെ അനന്തരം പരിപാടി. ഈ പരിപാടിയിലൂടെ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നു. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്.

ആലപ്പുഴ ജില്ലയിലെ പൂന്തോപ്പ് സ്വദേശികളാണ് അനന്തുരാജ്, അനുരാജ്, അമൃതരാജ് എന്ന കുട്ടികള്‍. ജനിതക രോഗത്താല്‍ ബുദ്ധിമുട്ടുകയാണ് ഇവര്‍. സാമ്പത്തികമായി എറെ പ്രയാസമനുഭവിക്കുന്നുണ്ട് ഈ കുടുംബം. 2013 സെപ്തംബറിലാണ് അസുഖം കണ്ടെത്തിയത്. ഒരുമാസം പതിനായിരത്തിലധികം രൂപയുടെ മരുന്ന് വേണം.

കനിവോടെ കേരളം എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ സഹായം നല്‍കി. കൂടാതെ ശബ്ദകലാ ചാരിറ്റബിള്‍ ട്രസ്റ്റും ഇവർക്ക് സഹായം നല്‍കി. അനന്തരം പരിപാടിയിലൂടെ ഈ കുട്ടികളുടെ രോഗാവസ്ഥ കണ്ടറിഞ്ഞ് നിരവധിപ്പേരാണ് ഇവർക്ക് സഹായവുമായെത്തുന്നത്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C