മക്കൾ 21, പുതിയ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കുടുംബം; സന്തോഷം പങ്കുവച്ച് ‘അമ്മ, വീഡിയോ

‘മക്കൾ ദൈവത്തിന്റെ ദാനമാണ്, ഉദരഫലം സമ്മാനവും’…ബൈബിളിലെ ഈ വാക്കുകൾ അന്വർത്ഥമാകുകയാണ് ബ്രിട്ടണിലെ ഒരു കുടുംബത്തിൽ. ഒന്നും രണ്ടുമല്ല 21 കുട്ടികളാണ് ബ്രിട്ടണിലെ സ്യൂ റാഡ്ഫോർഡിനും ഭർത്താവ് നോയിലിനും നിലവിലുള്ളത്. ഇപ്പോഴിതാ തങ്ങളുടെ ഇരുപത്തി രണ്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണ് ഈ വലിയ കുടുംബം.

ഇപ്പോൾ താൻ നാല് മാസം ഗർഭിണിയാണെന്നും അടുത്ത വർഷം ഏപ്രിലിൽ പുതിയ അതിഥി വരുമെന്നും സ്യൂ റാഡ്‌ഫോർഡ് തന്നെയാണ് പറഞ്ഞത്. ഇപ്പോൾ ഇവർക്ക് പത്ത് ആൺകുട്ടികളും പതിനൊന്ന് പെൺകുട്ടികളുമാണുള്ളത്. അടുത്ത കുഞ്ഞും ആൺകുട്ടി ആയിരിക്കുമെന്നും ഇതോടെ  പെൺകുട്ടികളും ആൺകുട്ടികളും തുല്യഎണ്ണമാകുമെന്നും സ്യൂ റാഡ്‌ഫോർഡ് പറഞ്ഞു.

സ്യൂ റാഡ്‌ഫോർഡിന് ഇപ്പോൾ 44 വയസാണ്. മൂത്ത മകന് 30 വയസും. ഏറ്റവും ഇളയ കുട്ടിയ്ക്ക് അടുത്ത മാസം ഒരു വയസ് തികയും.  ഇവരുടെ മൂത്ത രണ്ട് മക്കൾ വിവാഹിതരാണ്. ഇവർക്കും മക്കളുണ്ട്. എന്തായാലും അടുത്ത കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം.