ഉപതെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകള്‍ ഒറ്റനോട്ടത്തില്‍

ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എട്ടരയോടെ ആദ്യഫല സൂചനകള്‍ പുറത്തുവന്നു. വട്ടിയൂര്‍ക്കാവ്, അരൂര്‍, എറണാകുളം, കോന്നി, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഏറെ ആകാംക്ഷയോടെയാണ് കേരളക്കര അന്തിമഫലത്തിനായി കാത്തിരിക്കുന്നത്.

ആദ്യ ഫലസൂചനകള്‍ ഒറ്റനോട്ടത്തില്‍

വട്ടിയൂര്‍ക്കാവ് എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 2604 വോട്ടുകള്‍ക്ക് മുന്നില്‍
കോന്നി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ 2347 വോട്ടുകള്‍ക്ക് മുന്നില്‍
അരൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ 963 വോട്ടുകള്‍ക്ക് മുന്നില്‍.
എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് 3113 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
മഞ്ചേശ്വരം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്‍ 4602 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.