ശ്രദ്ധനേടി ഹാൻഡ്‌മെയ്‌ഡ്‌ വീടും സ്വിമ്മിങ് പൂളും; ഇത്ര സിംപിളോയെന്ന് സോഷ്യൽ മീഡിയ , വീഡിയോ

October 23, 2019

കാടിനുള്ളിൽ ഒരു കിടിലൻ വീടും സ്വിമ്മിങ് പൂളും. കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് കാടിനുള്ളികൾ നിർമ്മിച്ച ഒരു വീടും  സ്വിമ്മിങ് പൂളും.  യാതൊരു വിധത്തിലും പ്രകൃതിക്ക് ദോഷംവരുത്താത്ത സാധനങ്ങൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കൈ ഉപയോഗിച്ച് രണ്ടുപേർ ചേർന്ന് മനോഹരമായി നിർമ്മിച്ചിരിക്കുന്ന വീടിന്റെയും സ്വിമ്മിങ് പൂളിന്റെയും വീഡിയോ പ്രിമിറ്റീവ് സർവൈവൽ എന്ന യൂട്യൂബ് ചാനലിലാണ് പങ്കുവച്ചിരിക്കുന്നത്.

മുള, തടി, കാട്ടുവള്ളികൾ, മണ്ണ്, ചെളി, പുല്ല്, വെള്ളം  എന്നിവ മാത്രം ഉപയോഗിച്ചാണ് ഈ വീടും പൂളും നിർമ്മിച്ചിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം എഴുപതിനായിരത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്. അതേസമയം വീടും പൂളും നിർമ്മിക്കുന്നതും പൂളിൽ കുളിയ്ക്കുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമായിതന്നെ കാണാം.

Read also: സവാരിയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ചത്തതുപോലെ കിടക്കും; മടിയന്‍ കുതിരയുടെ അഭിനയത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി: ചിരിവീഡിയോ 

തറയിൽ നിന്നും കുറച്ച് ഉയരത്തിൽ അടുത്തടുത്തതായി രണ്ട് കൊച്ചുവീടുകളും അതിന്റെ നടുക്കായി ഒരുക്കിയിരിക്കുന്ന ഒരു പൂളുമാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. വീട് അൽപം ഉയർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ വീട്ടിൽ നിന്നും പൂളിലേക്ക് ഇറങ്ങുന്നതിനായി മുള ഉപയോഗിച്ച് ഒരു വഴിയും ഇവർ ഒരുക്കിയിട്ടുണ്ട്. എന്തായാലും മികച്ച സ്വീകാര്യതയാണ് ഈ വീടിന് ലഭിയ്ക്കുന്നത്. എന്നാൽ ഇതിനെതിരെ ചെറിയ വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവരുന്നുണ്ട്.