കേരളപ്പിറവി: അറിഞ്ഞിരിക്കാം കേരളത്തെക്കുറിച്ച് ചില കാര്യങ്ങൾ

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് നമ്മൾ മലയാളികൾ. ദൃശ്യഭംഗിയിലും വൈവിധ്യമേറിയ ഭൂപ്രകൃതിയാലും സമ്പന്നമായ കേരളം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവൽ മാഗസിനിൽ വരെ ഇടം നേടിയിട്ടുണ്ട്.

കളരിപ്പയറ്റ്, കഥകളി, ആയൂർവേദം, തെയ്യം, വള്ളംകളി തുടങ്ങിയവ കേരളത്തിന്റെ പകിട്ട് കൂട്ടുന്നു. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിന് തുല്യമാണ്.

എന്നാൽ കേരളത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട മറ്റ് ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

കേരളത്തിന്റെ സംസ്ഥാന  മൃഗം : ഇന്ത്യൻ ആന 

സംസ്ഥാന പക്ഷി : മലമുഴക്കി വേഴാമ്പൽ

 സംസ്ഥാന മത്സ്യം :കരിമീന്‍

സംസ്ഥാന പുഷ്പം : കണിക്കൊന്ന

സംസ്ഥാന വൃക്ഷം : തെങ്ങ് 

സംസ്ഥാന ഫലം : ചക്ക