വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ്; വി കെ പ്രശാന്ത് ഇനി ‘എംഎല്‍എ ബ്രോ’

പ്രവര്‍ത്തനമികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ മേയര്‍ ബ്രോ ഇനി മുതല്‍ എം എല്‍ എ ബ്രോ. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് നേടിയത്.

14251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി കെ പ്രശാന്തിന്റെ വിജയം.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളൊഴികെയുള്ള മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫിനാണ് നേട്ടം.