ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ ജിങ്കിള്‍ ബെല്‍സ്; മനോഹരം ഈ വീഡിയോ

ധനുമാസക്കുളിരില്‍ വീണ്ടുമൊരു ക്രിസ്മസ് കാലം വിരുന്നെത്തിയിരിക്കുന്നു. നാടും നഗരവുമെല്ലാം ക്രിസ്മസ് കാഴ്ചകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുല്‍ക്കൂടും ക്രിസ്മസ് ട്രിയും നക്ഷത്രങ്ങളും എല്ലാം ക്രിസ്മസിന്റെ ഭാഗമാണ്. ഇവയ്‌ക്കൊപ്പം തന്നെ ശ്രദ്ധേയമാണ് ക്രിസ്മസ് കാലത്തെ കരോള്‍ ഗാനങ്ങളും. കരോള്‍ ഗാനങ്ങളുടെ കൂട്ടത്തില്‍ എക്കാലത്തും ശ്രദ്ധ നേടുന്നതാണ് ജിങ്കിള്‍ ബെല്‍സ്. പണ്ടേയ്ക്കു പണ്ടേ ആസ്വാദകര്‍ ഏറ്റെടുത്തതാണ് ഈ ഗാനം.

ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ജിങ്കിള്‍ ബെല്‍സിന്റെ തികച്ചും വ്യത്യസ്തമായ ഒരു കവര്‍ വേര്‍ഷന്‍. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയാണ് ഈ ക്രിസ്മസ് ഗാനം ഒരുക്കിയിരിക്കുന്നത്. ‘ജിങ്കിള്‍ ബെല്‍സ് വിത്ത് ശിങ്കാരി മേളം ട്വിസ്റ്റ്’ എന്നാണ് സംഗീത ആല്‍ബത്തിന്റെ പേര്. ദൃശ്യഭംഗിയിലും ഈ സംഗീത ആല്‍ബം ഏറെ മികച്ചു നില്‍ക്കുന്നു. ശിങ്കാരി മേളത്തോടൊപ്പം ചുവടുവയ്ക്കുന്ന കുട്ടികളും ക്രിസ്മസ് കാഴ്ചകളുമൊക്കെ ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.

Read more: സിരകളില്‍ സംഗീതത്തിന്റെ ലഹരി പടര്‍ത്താന്‍ പ്രേക്ഷകര്‍ക്കായി ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റ്; ഡിസംബര്‍ 28 ന്

ടോംസ് ആണ് ക്രിസ്മസ് ഗാനത്തിന്റെ തികച്ചും വ്യത്യസ്തമായ ഈ കവര്‍ വേര്‍ഷനു പിന്നില്‍. സ്വരൂപ് ഫിലിപ്പാണ് വീഡിയോയിലെ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മുരളി ധരിന്‍ ആണ് ക്രിയേറ്റീവ് ഹെഡ്. എന്തായാലും ക്രിസ്മസ് കാലത്ത് തികച്ചും മനോഹരമായൊരു ദൃശ്യവിരുന്നാണ് ഈ മ്യൂസിക്കല്‍ ആല്‍ബം ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്.

ലോകത്തില്‍ത്തന്നെ ഏറ്റവും അധികം ശ്രദ്ധ നേടിയ ക്രിസ്മസ് ഗാനമാണ് ജിങ്കിള്‍ ബെല്‍സ്. ലോര്‍ഡ് ജെയിംസ് പിയെര്‍പോണ്ടാണ് ഈ ഗാനം രചിച്ചത്.