മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ‘മാമാങ്കം’ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ മറ്റൊരു ചരിത്രവേഷമാണ് ‘മാമാങ്ക’ത്തിലൂടെ ഇനി സ്ക്രീനുകളിൽ നിറയുവാനൊരുങ്ങുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ ഒരു ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടിയാണ് തരംഗമാകുന്നത്.
മകൻ ദുൽഖർ സൽമാനെ കുറിച്ചാണ് വേദിയിൽ നിന്നും ചോദ്യമുയർന്നത്. മറിയം വന്നതിനു ശേഷം ദുൽഖറിനുണ്ടായ മാറ്റമാണ് ഒരു കുട്ടി മമ്മൂട്ടിയോട് ചോദിച്ചത്. ഇതിനു വളരെ രസകരമായ മറുപടിയാണ് മമ്മൂട്ടി നൽകിയത്.
‘ദുൽഖർ ഒരച്ഛനായി,അത്രേയുള്ളു’ ഇതായിരുന്നു മമ്മൂട്ടിയുടെ മറുപടി. ചിരിയോടെയാണ് സദസ് മറുപടി ഏറ്റെടുത്തത്. ദുൽഖറിന്റെയും അമാലിന്റെയും മകളാണ് മറിയം അമീറാ സൽമാൻ.
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിരുന്ന ചിത്രമാണ് ‘മാമാങ്കം’. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, സുരേഷ് കൃഷ്ണ, അനു സിത്താര, കനിഹ, ബാലൻ, കവിയൂർ പൊന്നമ്മ, പ്രാചി തെഹ്ലാൻ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്. വള്ളുവനാടിന്റെ ചരിത്രമാണ് ‘മാമാങ്കം’ എന്ന സിനിമയുടെ മുഖ്യ പ്രമേയം.
Read More: ബ്രഷും സോപ്പും ഉപയോഗിച്ച് തുണികഴുകി ചിമ്പാൻസി: രസകരം ഈ വീഡിയോ
ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മാണം. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.