പൊങ്കൽ സർപ്രൈസുമായി വിജയ് നായകനാകുന്ന ‘മാസ്റ്റർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ

‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ‘മാസ്റ്റർ’ എന്ന വിജയ് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി. ‘കൈതി’യുടെ ഗംഭീര വിജയം മാസ്റ്റർ എന്ന സിനിമയ്ക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. വളരെ സ്റ്റൈൽ ആയാണ് പോസ്റ്ററിൽ വിജയ് ഉള്ളത്.

വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിജയുടെ വില്ലനായി വിജയ് സേതുപതിയാണ് ചിത്രത്തിൽ എത്തുന്നത്. വിജയും വിജയ്‌ സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ.

Read More:അനന്തരം: ജീവിത വെല്ലുവിളികളെ മറികടക്കാന്‍ ശ്രീലക്ഷ്മിക്ക് വേണം സുമനസ്സുകളുടെ കാരുണ്യം

മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിവർ ചിത്രത്തിൽ അണിനിരക്കുന്നു. ഡൽഹിയിലും കർണാടകയിലും ചെന്നൈയിലുമായാണ് ലൊക്കേഷൻ. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കുന്നത്.