തൃശൂരിൽ പൂരകാഴ്ചകൾ ഒരുക്കി ‘നാട്ടിക ബീച്ച് ഫെസ്റ്റ്’

പൂരങ്ങളുടെ നാടായ തൃശൂരിൽ വീണ്ടുമൊരു പൂരക്കാഴ്ച ഒരുങ്ങുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിലൂടെ. തൃശൂരിന്റെ പടിഞ്ഞാറൻ തീരത്ത് ഒരുങ്ങുന്നത് ഒരു വമ്പൻ ഷോപ്പിംഗ് കാർണിവൽ. ജനുവരി 16 ന് ആരംഭിക്കുന്ന ബീച്ച് ഫെസ്റ്റ് 10 ദിവസം നീണ്ടു നിൽക്കും.

മനോഹരമായ കാഴ്ചകൾക്കൊപ്പം കാഴ്ചക്കാർക്ക് ഇഷ്‌ടാനുസരണം സാധനങ്ങൾ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിലക്കുറവിനൊപ്പം ഇഷ്‌ടാനുസരണം സാധനങ്ങള്‍ തിരഞ്ഞെടുക്കാം.

ഗൃഹോപകരണങ്ങളുടെ വമ്പൻ ശേഖരം, ഫ്‌ളവർ ഷോ, വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ വിപണനം, വ്യത്യസ്ത രുചിഭേദങ്ങൾ നിറച്ച ഭക്ഷണവിഭവങ്ങൾ, വാഹനങ്ങൾ എന്നിവയ്‌ക്കൊപ്പം അമ്യൂസ്‌മെന്റ് പാർക്കും അക്വ ഷോയും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നാട്ടിക ബീച്ച് ഫെസ്റ്റിവൽ

പൂരത്തിന്റെ നാട്ടിൽ വിപണന മേളയുടെ പൊടിപൂരവുമായി 'നാട്ടിക ബീച്ച് ഫെസ്റ്റിവൽ'.. ജനുവരി 16 മുതൽ 26 വരെ

Posted by Flowers TV on Tuesday, 14 January 2020