‘ധോണിയുടെ സീറ്റ് ഇന്നും ഒഴിഞ്ഞു കിടക്കുകയാണ്’- വികാരഭരിതനായി ചാഹൽ

ഇന്ത്യൻ ടീമിൽ നിന്നും ഒരുവർഷമായി അകലം പാലിക്കുകയാണ് മുൻ നായകൻ എം എസ് ധോണി. ലോകകപ്പിൽ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ധോണി ഇന്ത്യൻ ടീമിനായി കളിക്കളത്തിൽ ഇറങ്ങാതായത്. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ഒട്ടേറെ ചർച്ചകൾ സജീവമാണെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ ഇരിപ്പിടം ഒഴിച്ചിട്ടിരിക്കുകയാണ് ടീം അംഗങ്ങൾ.

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിന് ശേഷം ഹാമിൽട്ടണിലേക്ക് മടങ്ങുകയായിരുന്ന ടീമംഗങ്ങളുടെ ബസ് വിശേഷങ്ങൾ പങ്ക് വയ്ക്കുകയായിരുന്നു യുസ്വേന്ദ്ര ചാഹൽ. ‘ചാഹൽ ടി വി’യിലൂടെയാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ ടീം അംഗങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചതിനു ശേഷം പിൻ സീറ്റിലേക്ക് പോയ ചാഹൽ, ഒഴിഞ്ഞു കിടന്ന ധോണിയുടെ സീറ്റിനെ കുറിച്ച് സംസാരിക്കുകയായിരുന്നു.

Read More:കൊറോണ വൈറസ്: മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയവർ അറിയാൻ, നിർദ്ദേശങ്ങളുമായി അധികൃതർ

‘ചാഹൽ ടി വി’യിൽ വരണമെന്ന് ധോണി ആഗ്രഹിച്ചിട്ടും വരാൻ സാധിച്ചിട്ടില്ലെന്നും അതിനു സമയമായില്ലെന്നു താനാണ് പറഞ്ഞതെന്നും ചാഹൽ വിഡിയോയിൽ പറയുന്നു. അതുപോലെ ധോണിയുടെ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണെന്നും എല്ലാവരും അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും വളരെ വൈകാരികമായാണ് ചാഹൽ പറയുന്നത്.