കേരളത്തിൽ 15 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു- രോഗബാധിതരുടെ എണ്ണം 67ലേക്ക് ഉയർന്നു

കേരളത്തിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് മാത്രം കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത് 15 പേരാണ്. ആരോഗ്യമന്ത്രിയാണ് അസുഖ ബാധിതരുടെ കണക്കുകൾ പുറത്തുവിട്ടത്.

2 പേർ എറണാകുളം ജില്ലക്കാരും, 2 പേർ മലപ്പുറം, 2 പേർ കോഴിക്കോടും, 4 പേർ കണ്ണൂരും 5 പേർ കാസർകോടും ആണ്. ഇതോടെ കേരളത്തിലെ കൊവിഡ്-19 രോഗ ബാധിതരുടെ എണ്ണം 67 ആയിരിക്കുകയാണ്.

നിലവിൽ രോഗം സ്ഥിരീകരിച്ചവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ലോകമെമ്പാടും കനത്ത ജാഗ്രതയിൽ തുടരുകയാണ്. 184 രാജ്യങ്ങളിൽ കൊവിഡ്-19 പടർന്നുപിടിച്ചു കഴിഞ്ഞു.

അതേസമയം ഇന്ത്യയിൽ ഇന്ന് മൂന്നു പേരാണ് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ മരണം ഏഴിലേക്ക് ഉയർന്നിരിക്കുകയാണ്.