“സംസ്ഥാനത്ത് 32 പേര്‍ക്കുകൂടി കൊവിഡ്”: മുഖ്യമന്ത്രി

സംസ്ഥാനത്ത് 32 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 17 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ ഉള്ളവരാണ്. കണ്ണൂര്‍ ജില്ലയില്‍ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വയനാട് ജില്ലയിലും ഇടുക്കി ജില്ലയിലും രണ്ട് വീതം രോഗ ബാധിതരെയും സ്ഥിരീകരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 213 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. അതേസമയം ഇന്ന് 126 പേരെയാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 1,56,660 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. 623 പേര്‍ ആശുപത്രിയിലാണ്.